
newsdesk
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 2 റോഡുകൾക്കായി 5.2 കോടി രൂപ അനുവദിച്ചു.പുതുപ്പാടി പഞ്ചായത്തിലെ അടിവാരം-മുപ്പതേക്ര – നാലാം വളവ് റോഡ് നവീകരണത്തിന് 4 കോടി രൂപയും ,കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ്-പെരുമ്പൂള-നായാടംപൊയിൽ റോഡിന് 1.2 കോടി രൂപയുമാണ് അനുവദിച്ചത്.പൊതുമരാമത്ത് വകുപ്പ് R.P പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.