newsdesk
തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ് ഇ ബി ജീവനക്കാർ സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.കെ. എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ്ഉദ്ഘാടനം പ്രമോദ് പി.കെ ഉദ്ഘാടനം നിർവഹിച്ചു.
കെ.എസ്ഇ ബി ജീവനക്കാരെ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമാണന്നും സംഭവത്തിൽ
കെ.എസ്ഇബിയുടെ ഭാഗത്തു നിന്ന് തെറ്റ് ഉണ്ടായിട്ടില്ലന്നും
കെ. എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ പ്രമോദ് പറഞ്ഞു.തിരുവമ്പാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സാമൂഹ്യദ്രോഹിയെ ഒറ്റപ്പെടുത്തണമെന്നുംപൊലിസ് അധികാരികൾ ചില ബന്ധത്തിൻ്റെ പേരിൽ തൊഴിലാളികളുടെ പേരിൽ കള്ള കേസ് എടുത്തതാണന്നും അദ്ധേഹം കൂട്ടി ചേർത്തു.
കള്ളക്കേസിനെതിരെ കേസ് നടത്തുമെന്നും, ഗുണ്ടകളുടെ കൈയിൽ ജീവനക്കാരെ വിട്ടുകൊടുക്കില്ലന്നും അദ്ധേഹം പറഞ്ഞു