
newsdesk
തിരുവമ്പാടി: കാളിയാമ്പുഴ ബസപകടം ; എൻഫോഴ്സ്മെന്റ് ആർ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ .ബസ്സിന്റെ ടയറുകൾക്ക് കുഴപ്പമില്ലബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്ന് പ്രാഥമിക നിഗമനം .എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ല .
തിരുവമ്പാടിയിലെ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അപകടത്തിൽ പെട്ട ബസിൽ അധികൃതർ പരിശോധന നടത്തി. കൊടുവള്ളി ജോയിൻ്റ് ആർ.ടി.ഒ ബിജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .അപടത്തിൽപെട്ട കെ എസ് ആർ ടി സി ബസ് പുഴയിൽ നിന്നും എടുത്തുമാറ്റി. ബസ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്
.ആശുപത്രിയിൽ ഉള്ളവരുടെ ആരോഗ്യ നില ആശ്വാസകരം .