മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് മുതല്‍ ;മൂന്ന് മാസത്തെ മണ്ണെണ്ണ വിഹിതം ഒരുമിച്ച് ഈ മാസം ലഭിക്കും

കോഴിക്കോട്: ഈ മാസത്തെ റേഷൻ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്‌ച റേഷൻ കട അവധിയായതിനാലാണ് ഇന്ന് മുതല്‍ വിതരണം ആരംഭിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം മണ്ണെണ്ണ വിതരണത്തിൽ മാറ്റമുണ്ട്. മൂന്ന് മാസത്തെ വിഹിതം (ജനുവരി-മാർച്ച് പാദം) ഒരുമിച്ച് ഈ മാസം വിതരണം ചെയ്യും. വൈദ്യുതിയുള്ള വീടുകൾക്ക് ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകൾക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലഭിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

മഞ്ഞ കാർഡിന് കാ‍ർഡിന് ഈ മാസത്തില്‍ 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കുന്നതാണ്. നീല കാർഡിന് അധികമായി രണ്ടുകിലോഗ്രാം അരി വീതം കിട്ടുന്നതാണ്. മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 4 കിലോ കുറച്ച്‌, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

റേഷൻ കടകൾ രാവിലെ 9:00 മുതൽ 12:00 വരെയും വൈകുന്നേരം 4:00 മുതൽ 7:00 വരെയും പ്രവർത്തിക്കും.

error: Content is protected !!