NEWSDESK
തിരുവനന്തപുരം: സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി .ആര്‍ അനില്‍ തീരുമാനമെടുക്കുക. ജനങ്ങളുടെ തലയില്‍ ഭാരം അടിച്ചേല്‍പ്പിക്കാത്ത വിധത്തിലായിരിക്കും വിലവര്‍ധനയെന്ന് ജി.ആര്‍.അനില്‍ പ്രതികരിച്ചു.
സബ്‌സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകില്‍ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ സാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം.