
newsdesk
കോട്ടയം: സിംകാർഡ് തിരികെച്ചോദിച്ചതിന് അയൽവാസിയെ ബിയർകുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാണക്കാരി കടപ്പൂർ സ്വദേശി കെ.സി.വിഷ്ണുവാണ്(27) അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. യുവാവിന്റെ സഹോദരന്റെ പേരിലുള്ള സിംകാർഡായിരുന്നു പ്രതി വിഷ്ണു ഫോണിൽ ഉപയോഗിച്ചിരുന്നത്. സിം തിരികെ വേണമെന്നാവശ്യപ്പട്ടതിനെ തുടർന്നാണ് ഇരുവരും തമ്മിൽ ആക്രമണമുണ്ടായത്.
വിഷ്ണു യുവാവിനെ ബിയർകുപ്പികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ പേരിൽ മറ്റുരണ്ട് ക്രിമിനൽകേസ് നിലവിലുണ്ട്.