ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി മോഷണം; രണ്ടര പവൻ സ്വർണ്ണമാല കവർന്നു ,കുറ്റ്യാടിയിൽ ആണ് സംഭവം

newsdesk

കുറ്റ്യാടി: കായക്കൊടി എള്ളിക്കാം പാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണ്ണമാല കവർന്നു. പുലർച്ചെ നാലുമണിക്ക് കാവിൽ സുകുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അറ്റകുറ്റപണി നടക്കുന്ന വീടിൻറെ മുകൾഭാഗത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.

ഉറങ്ങുകയായിരുന്ന സുകുവിന്റെ ഭാര്യ സുഷമയുടെ മുഖത്ത് മുളകുപൊടി വിതറി രണ്ടര പവൻ വരുന്ന മാല അഴിച്ചെടുത്തു. കയ്യിൽ ധരിച്ചിരുന്ന വളപ്പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ ബഹളം വച്ചു. വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. 3000 രൂപയും നഷ്ടമായി തൊട്ടിൽപാലം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധിച്ചു.

error: Content is protected !!