അമിത മദ്യപാനത്തെച്ചൊല്ലി വഴക്ക്; ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി

Web Desk

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിച്ചു .ഇത് അറിഞ്ഞ ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടത്തിലാലില്‍ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് സംഭവം. ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് ഷീബ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി. ബഹളം കേട്ടെത്തിയ സമീപവാസികള്‍ കെട്ടറുത്ത് ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ടൈല്‍സ് പണിക്കാരനായിരുന്ന സന്തോഷിന്റെ അമിത മദ്യപാനത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

error: Content is protected !!