സിപിഐ മുക്കം ലോക്കൽ സമ്മേളനം നടന്നു

Web Desk

സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റ മുന്നോടിയായി മുക്കം ലോക്കൽ സമ്മേളനം നടന്നു.
തറോംകണ്ടി രാരിച്ചൻ നഗറിൽ (സിടിവി ഹാൾ) മുക്കം ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്. സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വർഗീയ ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ മതനിരപേക്ഷ കക്ഷികളുടെ ഐക്യം കൂടുതൽ കെട്ടുറപ്പുള്ളതാവണമെന്ന് അദ്ദേഹം പറഞ്ഞു

പി കെ കണ്ണൻ സംഘടനാ റിപ്പോർട്ടും കെ മോഹനൻ മാസ്റ്റർ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. പി കെ രതീഷ്, കെ ഷാജി കുമാർ, വി.എ സെബാസ്റ്റ്യൻ, വിബീഷ് ഇ കെ, സൗദാമിനി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീഷ്മ പി കെ, അലവി എന്നിവയടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

error: Content is protected !!