രാജ്യത്ത് ടെലഗ്രാം തിരിച്ചെത്തി; ഇനി സന്ദേശങ്ങൾ അയക്കാം, എഡിറ്റിംഗ് വിലക്ക് തുടരും

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ ഭാഗമായി ടെലഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഇന്ന് രാവിലെ മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലഗ്രാം ആപ്പ് ലഭിച്ചുതുടങ്ങി. നിരോധനത്തെത്തുടർന്ന് ടെലഗ്രാം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒരാഴ്‌ചയോളം നീക്കം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രമാണ് ആപ്പ് തിരികെയെത്തിയത്. ആപ്പിൾ ആപ്പ്‌സ്റ്റോറിൽ ഇതുവരെ ടെലഗ്രാം തിരികെ എത്തിയിട്ടില്ല. എന്നാൽ, ഐഫോണിൽ നേരത്തേ ടെലഗ്രാം ഇൻസ്റ്റാൾ ചെയ്‌തവർക്ക് ഇപ്പോൾ സന്ദേശങ്ങൾ അയക്കാൻ സാധിക്കും.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ചാ റാക്കറ്റുകൾ ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ഇന്ത്യയിൽ ടെലഗ്രാമിന് ജൂൺ 22 വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ ജൂൺ 30 വരെ ടെലഗ്രാം എഡിറ്റിംഗ് ഫീച്ചറിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുകാർ പഴയ സന്ദേശം എഡിറ്റ് ചെയ്‌ത് അതിൽ ചോദ്യപ്പേപ്പർ പകർപ്പ് നൽകിയ ശേഷം ചോദ്യപ്പേപ്പർ നേരത്തേ ചോർന്നതായി ആളുകളെ തെറ്റിദ്ധിരിപ്പിക്കും എന്നതിനാലാണ് വിലക്ക് തുടരുന്നത്.

ജൂൺ മൂന്നിന് അധികൃതർ ടെലഗ്രാം പ്രതിനിധികളുമായി ചർച്ച നടത്തി ആശങ്കകൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ടെലഗ്രാമിന്റെ എല്ലാ പതിപ്പുകൾക്കും ജൂൺ 22 വരെ താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ ടെലഗ്രാം മേധാവി പാവെൽ ദുറോവ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ തീരുമാനം കോടിക്കണക്കിന് ഇന്ത്യക്കാരായ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്ന് അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!