മാവൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി ക്കെതിരെ തൂഫാൻ സംഘടിപ്പിച്ചു

മാവൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ‘വൺ മില്ല്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ എന്ന പരിപാടി മാവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി ഫാൻ ഷോ, ഡാൻസ്, ബാൻഡ് മേളം, ഫുട്ബോൾ സൗഹൃദ മത്സരം എന്നി പരിപാടികൾ നടത്തി. പ്രധാന അധ്യാപകൻ സുമേഷ് പി, സീനിയർ അസിസ്റ്റന്റ് അബ്ബാസ്, കായിക അധ്യാപകരായ നിഖിൽ,സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!