ടേക്ക് എ ബ്രേക്ക് പദ്ധതി ; ജില്ലയില്‍ ഒമ്പത് വഴിയിടങ്ങള്‍ തുറന്നു

Web Desk

തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും, ദേശീയ സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഒരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍ ഒമ്പത് വഴിയിടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ‘ടേക്ക് എ ബ്രേക്ക്’ ശൗചാലയ സമുച്ചയങ്ങള്‍ ‘വഴിയിടം’ എന്ന പേരിലാണ് അറിയപ്പെടുക. ഓണ്‍ ലൈനായാണ് ഉദ്ഘാടനം നടന്നത്.

ജില്ലയില്‍ 34 ‘ടേക്ക് എ ബ്രേക്ക്’ ശൗചാലയ സമുച്ചയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്നവയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുവരികയാണ്. സ്ഥല സൗകര്യമനുസരിച്ച് വിശ്രമകേന്ദ്രങ്ങളില്‍ ശുചിമുറികള്‍ക്കു പുറമേ ശിശു സൗഹൃദ മുലയൂട്ടല്‍ മുറികള്‍, ഡ്രസിങ് റൂമുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് കിയോസ്‌കുകള്‍, ലഘു ഭക്ഷണ കൗണ്ടറുകള്‍ എന്നിവയുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ശുചിത്വമിഷന്‍ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ചില പഞ്ചായത്തുകളില്‍ എംഎല്‍എ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

error: Content is protected !!