
newsdesk
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ വിമർശനാത്മക കവിതയുമായി ടി സിദ്ധിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ. തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഷറഫുന്നീസയുടെ കവിത. ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്രയും ക്രൂരനോ? എന്നാണ് കവിതയിലെ വരി.
‘പൊളിഞ്ഞ ഗർഭപാത്രത്തിന്റെ നിലവിളി-സ്വപ്‌നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ നീ ഇത്രയും ക്രൂരനോ?. ഒരു പാവം പെണ്ണിന്റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്പി കടിച്ചു പറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു. കാർക്കിച്ച് തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നു’വെന്നെല്ലാമാണ് കവിതയിലെ വരികൾ.