ചേർത്ത് പിടിക്കാം ; ആദിവാസികൾക്ക് കൈത്താങ്ങായി സൂപ്പർമാർകെറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കോഴിക്കോട് ജില്ല കമ്മറ്റി

കാടും മലയും പുഴയും കടന്നു ആദിവാസികൾക്ക് സഹായമെത്തിച്ചും അവരോടൊപ്പം ഭക്ഷണം കഴിച്ചും സൂപ്പർമാർകെറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (SWAK)കോഴിക്കോട് ജില്ല കമ്മറ്റി . കക്കാടം പൊയിലിനടുത്ത വെണ്ടേക്കും പൊയിൽ അമ്പുമല പണിയർ നഗറിലെ അന്തേവാസികൾക്കാണ് സഹായങ്ങൾ എത്തിച്ചത് .

ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് സൂപ്പർമാർകെറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (SWAK) കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ കാക്കടംപൊയിലിലെ അമ്പുമല പണിയർ നഗറിലെ അന്തേവാസികൾക്ക് സഹായങ്ങൾ എത്തിച്ചത് .മലയോര മേഖലയിലെ സന്നദ്ധ പ്രവർത്തകരായ എന്റെ മുക്കം സന്നദ്ധ സേനയുടെ സഹായത്തോടെയാണ് സഹായങ്ങൾ എത്തിച്ചത് .

28 ഓളം കുടുംബങ്ങളിലായി 80 ഓളം ആദിവാസികൾ ആണ് ഈ നഗറിൽ താമസിക്കുന്നത് .നഗറിലെത്തിയ ഇവരെ നല്ലൊരു പാട്ടോടു കൂടിയാണ് ഇവിടുത്തെ കുട്ടികൾ വരവേറ്റത് .

നഗറിലെ മൂപ്പനായ ചെമ്പനെ സംഘടനാ പ്രസിഡന്റ് മുസ്തഫയും മറ്റു ഭാരവാഹികളും ചേർന്ന് ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സഹായങ്ങൾ കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്നു മൂപ്പൻപറഞ്ഞു

error: Content is protected !!