ഉപതിരഞ്ഞെടുപ്പ് രണ്ട് സർക്കാരുകൾക്കുമെതിരയുള്ള താക്കീതാവണം – വി. ഡി. സതീശൻ

വയനാട് ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറിനുമേതിരെയുള്ള താക്കീതാവണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.

യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരുവമ്പാടി നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മ ഇന്ന് സർവ്വകാല റെക്കോർഡിലാണ്. കാർഷിക ഉത്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല, മനുഷ്യ വന്യമൃഗ സംഘർഷം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!