
NEWSDESK
കോഴിക്കോട്: സ്വകാര്യ ബസുകളില്‍ ബസ് പുറപ്പെടുന്നതുവരെ വിദ്യര്‍ഥികളെ വരിയില്‍ നിര്‍ത്തി പോകാന്‍ നേരം കയറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കളക്ടര്‍ സനേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
ബസുകളില്‍ നിര്‍ബന്ധമായും ചൈല്‍ഡ് ലൈന്‍ നമ്പര്‍, പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ലഹരിക്കെതിരായ മുന്നറിയിപ്പ് തുടങ്ങിയപ്രദര്‍ശിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ വിദ്യാര്‍ഥികള്‍ക്ക് യാത്രാപാസ് ഉപയോഗിക്കാം. പാസ് ഉപയോഗിച്ച് ട്യൂഷനുപോകുന്നത് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ങ്ങളൊഴിവാക്കാന്‍ ഇരുകൂട്ടരും ശ്രദ്ധക്കണമെന്നും യോഗം ആവശ്യപ്പെട്ടു.