
newsdesk
മുക്കം : അരീക്കോട് പാലത്തിന് സമീപത്തുനിന്നും – ചോണാട് പോവുന്ന റോഡരികിൽ നിന്നാണ് രാത്രിയുടെ മറവിൽ ഇരുവഴിഞ്ഞി പുഴയിലേക്ക് പെട്ടികണക്കിന് കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയത്കാരശ്ശേരി പഞ്ചായത്തിലെ ചോണാട് പ്രേദേശത്തുള്ള നിരവധി പേർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന
കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം തള്ളിയത്.
പുഴയിലെ വെള്ളത്തിൽ പരന്നു കിടക്കുന്ന നിലയിലാണ് മാലിന്യം ഉള്ളത്അസഹ്യമായ ദുർഗന്ധം കാരണം തൊട്ടടുത്ത നിരവധി വീട്ടുകാർക്കും റോഡിലൂടെ യാത്രചെയ്യുന്നവർക്കും. വീടുകളിൽ നിൽക്കാനോ യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
മുക്കം പോലീസിലും കാരശ്ശേരി പഞ്ചായത്തിലും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു .നാട്ടുകാരുടെ നേതൃത്വത്തിൽ മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ദൃശ്യം ലഭ്യമാകാൻ സി സി ടി വി കൾ
പരിശോധിക്കുന്നുണ്ട്.