
Web Desk
മുത്തച്ഛന്റെ അസുഖം മാറാന്‍ വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നു. തമിഴ്‌നാട്ടിലാണ് സംഭവം. നസ്റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. നസ്‌റുദ്ദിന്റെ അമ്മാവന്‍ അസ്‌റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം. അസ്‌റുദ്ദിന്റെ ഭാര്യ ഒരു മുസ്‌ലിം മന്ത്രവാദിയെ കാണുകയും ഇയാളുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ കൊലപ്പെടുത്തതുകയുമായിരുന്നു. മന്ത്രവാദി മലയാളി ആണെന്ന് വിവരം. രക്തം വരാതെ കുട്ടിയെ കൊല്ലണമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന് പിന്നാലെ അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞിനെ രാത്രി അസ്രുദ്ദിന്റെ ഭാര്യ തട്ടിക്കൊണ്ടുപോയി, ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു.