
Web Desk
വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്കൂളിലെ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥനെതിരെയാണ് കേസെടുത്തത്. എന്‍എസ്എസ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ ബിജെപി അനുകൂല അധ്യാപക സംഘടനാ ജില്ലാ ഭാരവാഹിയാണ്.