കലോത്സവപ്പോരാട്ടം മുറുകുന്നു; കണ്ണൂർ മുന്നിൽ, വിടാതെ കോഴിക്കോടും പാലക്കാടും

കൊല്ലം ∙ കൊല്ലത്ത് കുട്ടികളുടെ കലോത്സവ പോരാട്ടം കടുക്കുന്നു. വൈകിട്ട് നാലുമണി വരെയുള്ള ഫലങ്ങളനുസരിച്ച് 537 പോയിന്റുമായി കണ്ണൂർ ജില്ല കുതിപ്പ് തുടരുകയാണ്. തൊട്ടുപിന്നിൽ 528 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 526 പോയിന്റുമായി പാലക്കാട് മൂന്നാമതുമുണ്ട്. ആതിഥേയരായ കൊല്ലം 511 പോയിന്റുമായി നാലാമതാണ്. ഇതുവരെ 140 ഇനങ്ങൾ പൂർത്തിയായി. 99 വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കാനുണ്ട്.
മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ:

തൃശൂർ– 511
മലപ്പുറം– 496
എറണാകുളം– 494
ആലപ്പുഴ– 477
തിരുവനന്തപുരം– 467
കാസർകോട്– 463
കോട്ടയം– 454
വയനാട്– 434
പത്തനംതിട്ട– 408
ഇടുക്കി– 390

error: Content is protected !!