
NEWSDESK
വയനാട് വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഫാമിലെ പന്നികളെ ആക്രമിച്ചു. സംഭവത്തെ തുടർന്ന് 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ ശ്രീനേഷ് പറയുന്നു. സ്ഥലത്ത് ഒരു പന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷീരകർഷകരായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്താണ് ഈ സംഭവറും റിപ്പോർട്ട് ചെയ്യുന്നത്.