കളൻതോട് കൂളിമാട് റോഡ് നവീകരണം ; 17 മുതൽ ഗതാഗതം പൂർണ്ണമായി നിരോധിക്കും

കോഴിക്കോട് ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട .കളൻതോട് കൂളിമാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കളൻതോട് മുതൽ കൂളിമാട് വരെയുള്ള ഭാഗത്ത് റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ 17 .05 .2025 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു .

വാഹനങ്ങൾ മാവൂർ കട്ടാങ്ങൽ വഴിയോ ,ചുള്ളിക്കാപറമ്പ് ,കൊടിയത്തൂർ , പുല്പറമ്പ് മണാശ്ശേരി വഴിയോ തിരിഞ്ഞു പോവേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ,കേരളം റോഡ് ഫണ്ട് ബോർഡ് -പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് ,കോഴിക്കോട് വയനാട് ഡിവിഷൻ അറിയിച്ചു .

error: Content is protected !!