”കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച”; ടി.പിയുടെ ഓര്‍മ്മദിനത്തില്‍, വോട്ടെണ്ണല്‍ പുരോഗമിക്കവേ കെ.കെ.രമ

വടകര: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ, ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി കെ.കെ.രമ എം.എല്‍.എ.

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞ.

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍.” എന്നാണ് രമ ഫേസ്ബുക്കില്‍ കുറിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂരോഗമിക്കുമ്പോള്‍ ശക്തമായ തിരിച്ചടിയാണ് എല്‍.ഡി.എഫ് നേരിടുന്നത്. തെരഞ്ഞെടുപ്പിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം മണ്ഡലത്തില്‍ ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴും അദ്ദേഹം പിന്നിലായിരുന്നു. ഇത് പരോക്ഷമായി പരാമര്‍ശിക്കുന്നതാണ് കെ.കെ.രമയുടെ കുറിപ്പ്.

2012 മെയ് നാലിനാണ് ആര്‍.എം.പി സ്ഥാപകനായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്ന ടി.പി സി.പി.എമ്മുമായുള്ള പ്രത്യയശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും ആര്‍.എം.പി രൂപീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

error: Content is protected !!