വയനാട്ടിൽ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം

മേപ്പാടി (വയനാട്) ∙ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണു പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്

error: Content is protected !!