ആർ .ഇ .സി , എൻ .ഐ .ടി മെഗാ ഹോസ്റ്റൽ അടക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്

കോഴിക്കോട് : കാലിക്കറ്റ് എൻ .ഐ .ടിയിലെ മെഗാ ഹോസ്റ്റൽ അടക്കാൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ നോട്ടീസ് .പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ മാലിന്യം തള്ളിയതിനെ തുടർന്നാണ് എൻ .ഐ .ടി മെഗാ ഹോസ്റ്റലിന് നോട്ടീസ് നൽകിയത് .

മാലിന്യം തള്ളുന്നത് മൂലം കുടിവെള്ള സ്രോതസ്സ് മലിനപ്പെടുന്നതായും കിണറുകളിൽ ഇ കോളി ബാക്ടിരിയകൾ കൂടാൻ കാരണമായതായും നോട്ടീസിൽ പറഞ്ഞു .ഏഴ് ദിവസത്തിനുള്ളിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കണം . കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നത് വരെ ഹോസ്റ്റൽ അടച്ചിടണമെന്നാണ് നോട്ടീസ് .

error: Content is protected !!