ചൈനയിൽ വൻ ഭൂചലനം, നൂറിലേറെപ്പേർ മരിച്ചു;5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു.

ബെയ്ജിംഗ് : ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചു. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങിയ പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ആദ്യ ഭൂചനത്തിന് പിന്നാലെ തുടർ ചലനങ്ങളുണ്ടായെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

error: Content is protected !!