ഗ്രാമ നഗരവീഥികളെ അമ്പാടികളാക്കി ബാലിക ബാലൻമാർ; ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നാടെങ്ങും വിവിധ പരിപാടികൾ സംഘടിപ്പിച്ചു

മുക്കം : മലയോര മേഖലയിൽ വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. കൃഷ്ണനും രാധയുമായി വേഷമണിഞ്ഞ് നിരവധി കുരുന്നുകൾ ആഘോഷത്തിൽ അണിനിരന്നു.

മണാശേരി ശ്രീകുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന ചടങ്ങുകളോടെയാണ് ജന്മാഷ്ടമി ആഘോഷം നടന്നത്.

പന്നിക്കോട് മേഖലയിലും വൈവിധ്യമാർന്ന പരിപാടികളോടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നത്. വിവിധ ദേശങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ എരഞ്ഞിമാവിൽ സംഗമിച്ച ശേഷം മഹാശോഭയാത്രയായി ഉച്ചക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ എത്തി സമാപിച്ചു.നിശ്ചല ദൃശ്യങ്ങളും ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ നിരവധി ബാലിക – ബാലൻമാരും ശോഭായാത്രക്ക് മാറ്റേകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!