കോഴിക്കോട് ,29കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു; ശ്രീധരൻ പിള്ളയുടെ മുൻ ഗൺമാൻ

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്.

രാത്രി ഡ്യൂട്ടി കഴി‍ഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ്.

error: Content is protected !!