
newsdesk
മുക്കം:എൻ്റെ മുക്കം സന്നദ്ധ സേനയുടെ സന്നദ്ധം 2024 വാർഷിക പരിപാടിക്ക് സമാപനമായി. പ്രജീഷ് മുക്കത്തിൻ്റെ ഓർമ്മക്കായ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടു നിന്നു.
മുക്കം മുസ്ലീം ഓർഫനേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബാബു എള്ളങ്ങലിന് ഹുസൈൻ സ്മാരക പുരസ്ക്കാരം സമ്മാനിച്ചു. ദേശീയ പുരസ്ക്കാര ജേതാവ് ഇ.കെ അബ്ദുസലീം, കൂടുതൽ തവണ രക്തദാതാക്കളായവർ, ജീവ കാരുണ്യ സന്നദ്ധ മേഖലയിലെ നിറസാന്നിദ്ധ്യം, സത്യസന്ധമായി സമൂഹത്തിന് മാതൃകയായവർ, വെള്ളക്കെട്ടിൽ വീണ രണ്ട് ജീവനുകൾക്ക് രക്ഷകരായവർ, ഉന്നത വിജയം നേടിയ സേനാംഗങ്ങളുടെ കുട്ടികൾകൾ എന്നിവർക്ക് പരിപാടിയിൽ ആദരം നല്കി.സലീം പൊയിലിൽഅദ്ധ്യക്ഷനായി.മുക്കം നഗരസഭാ ചെയർമാൻ PT ബാബു, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിത രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അലി അക്ബർ, അനീസുദ്ധീൻ, സിദ്ധീഖ് ചേന്ദമംഗല്ലൂർ ബ്രിജേഷ് മുക്കം, മുനീർ എൻ്റെ നെല്ലിക്കാപറമ്പ്, രക്ഷാധികാരികളായ എ.പി മുരളീധരൻ മാസ്റ്റർ,ജി.അബ്ദുൽ അക്ബർ,ബക്കർ കളർ ബലൂൺ,
റൈനീഷ് നീലാംബരി സ്വാഗതവും, സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
എം.വി.ആർ ഹോസ്പിറ്റലുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോഴിക്കോട് ഡ്രൈവേഴ്സ് ,രാഹുൽ ബ്രിഗേഡ്,എൻ്റെ നെല്ലിക്കാപറമ്പ് എന്നീ സന്നദ്ധ സംഘടനകളും,,മുക്കത്തെ വ്യാപാരികൾ,നാട്ടുകാർ
എന്നിവരും ക്യാമ്പുമായി സഹകരിച്ചു.
സന്നദ്ധ സേന ചീഫ് കോർഡിനേറ്റർ സംസീർ മെട്രോ,അഷ്ക്കർ സർക്കാർ, സജീഷ് എള്ളങ്ങൽ, റഹീസ് ആലിൻതറ, കദീജ മാനിപുരം,അനി കല്ലട, ഷൈജു എള്ളങ്ങൽ, മനാഫ്,രജീഷ് പെരുമ്പടപ്പ്,ഷംസു പുള്ളാവൂർ,നിയാസ് കള്ളന്തോട്,ബഷീർ ടി
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.