കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി

Web Desk

കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി. 19 പേര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി അയയ്ക്കാനിരിക്കെയാണ് ഇടപെടല്‍.

അതേസമയം, വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍. എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ പറഞ്ഞു.ആ ഒരാഴ്ച ഇന്ന് പൂര്‍ത്തിയാകുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. മന്ത്രി എം.എം.മണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ജി.സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.

error: Content is protected !!