
newsdesk
താമരശ്ശേരി ∙ സംഘർഷ സ്ഥലത്ത് എത്തിയ എസ്ഐയെ കയ്യേറ്റം ചെയ്യുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ നോക്കി നിന്നതായി പരാതി. സംഘർഷ സ്ഥലത്ത് നിഷ്ക്രിയരായി നിന്ന ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐ താമരശ്ശേരി ഇൻസ്പെക്ടർ മുഖേന റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
കഴിഞ്ഞ ദിവസം സംഘർഷം തടയാൻ വെസ്റ്റ് കൈതപ്പൊയിൽ എത്തിയ താമരശ്ശേരി എസ്ഐ എം.ജയന്തിനെയാണു കയ്യിലുണ്ടായിരുന്ന ലാത്തി പിടിച്ചു വാങ്ങി കയ്യേറ്റം ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന അടിവാരം പൊലീസ് ഔട്ട് പോസ്റ്റ് എസ്ഐ, എസ്‌സിപിഒ എന്നിവർക്കെതിരെയാണു പരാതി. ബൈക്കും കാറും തമ്മിൽ ഉരസുന്ന രീതിയിൽ അടുത്തുവന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ 22ന് അർധ രാത്രി വെസ്റ്റ് കൈതപ്പൊയിൽ ഇരുവാഹനത്തിന്റെയും ആൾക്കാർ തമ്മിൽ ഉണ്ടായ സംഘർഷം തടയാൻ എത്തിയപ്പോഴാണു സംഭവം.
ബൈക്ക് യാത്രികരും കാറുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ചിലർ ബൈക്ക് തകർക്കുകയും മറ്റും ചെയ്തതോടെ സ്ഥലത്ത് അടിവാരം ഔട്ട് പോസ്റ്റിൽ നിന്നെത്തിയ പൊലീസിനു നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ താമരശ്ശേരി സ്റ്റേഷനിൽ നിന്നു വിളിച്ചു പറഞ്ഞതിനെ തുടർന്ന് എസ്ഐയും സംഘവും സംഘർഷ സ്ഥലത്ത് എത്തുകയായിരുന്നു.
പൊലീസ് ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം പിരിഞ്ഞു പോകാൻ തയാറാകാത്ത സാഹചര്യത്തിൽ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് എസ്ഐക്കു നേരെ ആക്രമണം ഉണ്ടായത്.ഈ സമയം അടിവാരത്ത് നിന്നെത്തിയ പൊലീസ് പ്രശ്നത്തിൽ ഇടപെടാതെ കാഴ്ചക്കാരായി നോക്കി നിന്നെന്നാണു പരാതി.എസ്ഐയുടെ പരാതി പ്രകാരം കയ്യേറ്റം, ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രകാരം സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 7 പേർക്കെതിരെ പൊലീസ് കേസ് എടുത്തെങ്കിലും പിടികൂടിയിട്ടില്ല. ബൈക്ക് യാത്രികന്റെ പരാതി പ്രകാരം 5 പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.കെ രാധാകൃഷ്ണൻ(48), വാളംവയൽ ബി.എം ശിവരാമൻ(62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.