
NEWSDESK
കോഴിക്കോട് ∙ വടകര കുഞ്ഞിപ്പള്ളി റെയിൽവേ ട്രാക്കിൽ ട്രെയിൻ വരുന്നത് കണ്ട് മാറിനിന്ന ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സിലുഗുഡി സ്വദേശി രാജേഷ് റായിയാണ് മരിച്ചത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ചോമ്പാല പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയിൽ താമസിക്കുന്ന രാജേഷ് റായി നിർമാണ ജോലിക്കായി വടകരയിൽ എത്തി മടങ്ങുന്നതിനിടെയാണ് ട്രെയിൻ തട്ടിമരിച്ചത്.