സജി ചെറിയാന് രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല: പി കെ കുഞ്ഞാലിക്കുട്ടി

Web Desk

ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത് നാക്കുപിഴയല്ലെന്നും മന്ത്രിയുടെ വാക്കുകള്‍ സുവ്യക്തമാമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ അടിസ്ഥാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്ക് രാജി വയ്ക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി നടത്തിയത്. എത്രയും പെട്ടെന്ന് സജി ചെറിയാന്‍ രാജി നല്‍കുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

error: Content is protected !!