
Web Desk
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. ‘സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍’ എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ നിര്‍ത്തിയിട്ടും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളി തുടരുകയാണ്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതൊഴിവാക്കിയാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്.
സഭയില്‍ ശക്തമായ മാധ്യമനിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസിലേക്കുള്ള പ്രവേശനം വിലക്കി. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നു സ്പീക്കര്‍ എം.ബി.രാജേഷ് ആവശ്യപ്പെട്ടു. ടി.സിദ്ദിഖ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. എസ്എഫ്ഐ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു.