
Report: News Desk
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ് .ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്കി.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. സമ്മാനം കൈപ്പറ്റുന്നതിന് സര്‍വീസ് ചാര്‍ജായോ ടാക്സായോ തുക നല്കാന് ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഇത്തരത്തില്‍ തുക നല്കുന്ന പക്ഷം പണം നഷ്ടപ്പെടും.ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ കൈമാറാതിരിക്കുക. ഇത്തരത്തില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം സൈബര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.