
newsdesk
ഓമശ്ശേരി : ഓമശ്ശേരി വെള്ളാറചാലിൽ ഇബ്രാഹിം പാറച്ചാലിൽ ‘ എന്നവരുടെ ഉടമസ്ഥതയിലുള്ള ” ഗ്രാൻഡർ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. നിർമ്മാണ ജോലികൾ കഴിഞ്ഞതും അല്ലാത്തതുമായ അലമാരകൾ കസേരകൾ മേശകൾ കട്ടിലുകൾ മിഷനറികൾ എന്നിവയ്ക്ക് തീ പിടിച്ചു.
അവധി ദിവസമായതിനാൽ യൂണിറ്റിൽ ക്ലീനിങ് പ്രവർത്തികൾ നടന്നിരുന്നു ഇതിൻറെ ഭാഗമായി പാഴ് വസ്തുക്കൾ കൂട്ടിയിട്ട് സമീപത്ത് വച്ച് കത്തിച്ചിരുന്നു ഇതിൽ നിന്നും തീപ്പൊരി പാറി മുകളിലായി വലിച്ചു കെട്ടിയ പ്ലാസ്റ്റിക് നെറ്റിലേക്ക് തീ പടർന്നതാണെന്ന് സംശയിക്കുന്നു. നാല് ലക്ഷം രൂപയുടെ ഫർണിച്ചറുകൾ കത്തി നശിച്ചു. വിവരമറിന് മുക്കത്ത് നിന്ന് അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
സീനിയർ ഫയർ ഓഫീസർ മനോജ് സി ഫയർ ഓഫീസർമാരായ സജിത്ത്ലാൽ എം സി , അനീഷ് പി ടി , അനീഷ് എൻ പി അജേഷ് ജി ആർ, മിഥുൻ വി എം , ജിതിൻ പി.നിഖിൽ എം കെ അഭിനവ് എം ശ്യാം കുര്യൻ ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ സി രവീന്ദ്രൻ ടി എന്നിവരുടെ മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.