
newsdesk
വടകര ∙ കരിമ്പന പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്നു വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നു രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. റെയിൽവേ പൊലീസും വടകര പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.