
Web Desk
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഗവര്‍ണര്‍ ഫഗു ചൗഹാനാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്ക് നല്‍കും. തേജസ്വി യാദവ് ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.