നിപ; ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം ; ;പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക;അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക

പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് . മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വ്യക്തിയുടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു.


മരണമടഞ്ഞ 57 വയസ്സുള്ള വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 46 പേരെ കണ്ടെത്തിയിട്ടുണ്ട് .
മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസ് കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിലവിൽ 3 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ആകെ 4 കേസും .ഈ പശ്ചാത്തലത്തില്‍ പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി.

പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ചികിത്സക്കായി മാത്രം ആശുപത്രികളിൽ പോകുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക . ഒരു രോഗിക്ക് ഒരു സഹായി മാത്രം ഉണ്ടാവുക.
ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രികളിൽ ഇൻഫെക്ഷൻ കണ്ട്രോൾ പ്രോട്ടോകോൾ പാലിക്കുക (മാസ്ക് , ഗ്ലൗസ് മുതലായവ ധരിക്കുക )
പനിലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും നിപ ലക്ഷണങ്ങളോട് കൂടിയവ ആശുപത്രികൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കേസുകളിൽ നിപ പരിശോധനയും നടത്തേണ്ടതാണ്.

error: Content is protected !!