
Web Desk
മനോദൗർബല്യമുള്ള യുവതിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. പാലയിലാണ് 34 വയസ്സുകാരിയെ അയല്‍വാസി ക്രൂരമായി പീഡിപ്പിച്ചത്.സംഭവത്തില്‍ 54 വയസ്സുകാരനായ അയല്‍വാസി സജി പി ജി അറസ്റ്റിലായത് .സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് വലവൂര്‍ സ്വദേശിയായ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മനോദൗർബല്യത്തെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു 34 കാരി. ഇവരുടെ അമ്മയും കിടപ്പു രോഗിയാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതിയായ സജി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പലതവണ ക്രൂരമായി പീഡിപ്പിച്ചത്. വീട്ടില്‍ ടി വി കാണാന്‍ എന്ന വ്യാജേന എത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ബന്ധുക്കളുടെയും പെണ്‍കുട്ടിയുടേയും അടക്കം മൊഴി രേഖപ്പെടുത്തി ആണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ഒന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ശാരീരികാസ്വാസ്ഥ്യം കാണിച്ചതോടെ ആണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.