നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ

Web Desk

നിപ സമ്പർക്കപട്ടികയിലെ 7 പേർക്ക് കൂടി രോഗലക്ഷണമെന്ന് ആരോഗ്യവകുപ്പ്. കൂടുതൽ പരിശോധന ഫലവും ഉടൻ വരും. 122 പേർക്ക് അടുത്ത സമ്പർക്കമുണ്ടെന്നും ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. രോഗ ഉറവിടം കണ്ടെത്തുന്നതിനായി കാട്ടുപന്നികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കാനും നിർദേശം നൽകി. ആറ് പേർ കൂടി ഉൾപ്പെട്ടതോടെ സമ്പർക്ക പട്ടികയിൽ ആകെ 257 പേരായി. അടുത്ത സമ്പർക്കമുള്ള 122 പേരില്ഡ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 51 പേരിൽ 17 പേർക്ക് രോഗലക്ഷണം പ്രകടമായിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. പൂനൈയിൽ നിന്നും 5 പേരുടെ ഫലം വൈകാതെ വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയെ ചികിത്സക്കായി എത്തിച്ച നാല് ആശുപത്രികളിലെ റൂട്ട് മാപ്പും പുറത്ത് വിട്ടു. ഓഗസ്റ്റ് 29 മുതലുള്ള വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്. രോഗഉറവിടം കണ്ടെത്തുന്നതിനായി കാട്ടുപന്നികളിലെ സ്രവം ശേഖരിക്കാനും നിർദേശം നൽകി. വവ്വാലുകൾ ചത്തു കിടക്കുന്നത് കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘവും പരിശോധനക്കായി എത്തുന്നുണ്ട്. കേന്ദ്രസംഘം 3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിപ സ്ഥിരീകരിച്ച വാർഡിൽ ഏഴ് പേർക്ക് പനിയുള്ളതായി കണ്ടെത്തിയെങ്കിലും കുട്ടിയുമായി സമ്പർക്കമില്ല.

error: Content is protected !!