
newsdesk
മുക്കം: ലോക ലഹരി വിരുദ്ധ ദിനത്തിൽ നീലേശ്വരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ “ലഹരിക്കെതിരെ ഞാനും ” എന്ന തലക്കെട്ടിൽ പെരുവിരൽ മുദ്ര ചാർത്തി.
ഹെഡ്മിസ്ട്രസ് കെ വി ഉഷ ഉദ്ഘാടനം നിർവഹിച്ചു. മുഴുവൻ വിദ്യാർഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം തൽസമയം കുട്ടികൾക്ക് പ്രദർശിപ്പിച്ചു.
എസ് പി സിയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുഴുവൻ കടകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. മുഴുവൻ വിദ്യാർത്ഥികളും ചുവടുവെച്ച സുംബനൃത്തം ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി .
മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ആൻറണി ക്ലീറ്റസ്, പിടിഎ പ്രസിഡണ്ട് അബ്ദുൽസലീം,സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ബിൻസി ബാലൻ,ജാഗ്രത സമിതി കൺവീനർ കെ.ബി. ശർമിള ,ടി അബ്ദുൾ നാസർ, ഷാജി ജോൺ,ലിജേഷ് കെ സി, , മുഹമ്മദ് ഇർഷാദ്,ഷാഹുൽ ഹമീദ്, ശിവരഞ്ജിനി ,കെ ജി രവീന്ദ്രൻ,സുബ്ഹാൻ ബാബു, കെ. സതീശൻ, തുടങ്ങിയവർ സംബന്ധിച്ചു.