
newsdesk
മുക്കം : ലിന്റോ ജോസഫ് എംഎൽഎ യെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിന് മാപ്പു നൽകി ചായ കുടിച്ചു പിരിഞ്ഞു എം എൽ എ
പുത്തൂർ മഠം സ്വദേശി അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്തത് . അതേസമയം ഈ സംഭവത്തിൽ അസ്ലം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോവുന്നില്ലെന്ന് എം എൽ എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയവഴി യുവാവ് ലിന്റോ ജോസഫ് എം എൽ എയുടെ അംഗ പരിമിതിയെ പരിഹസിച്ചു കമന്റ് ഇട്ടത് ഈ സംഭവത്തിനു പിന്നാലെ യുവാവിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടന്നത് .തുടർന്ന് ഡി വൈ എഫ് ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു പോലീസ്
തനിക്കെതിരെ നടന്ന വ്യക്തിപരമായ അധിക്ഷേപത്തിൽ കുറ്റക്കാരനായആൾ മാപ്പ് പറഞ്ഞതിനാൽ നിയമപരമായ മറ്റ് നടപടികൾക്കൊന്നും പോവുന്നില്ലെന്ന് ലിന്റോ ജോസഫ് എം എൽ എ വ്യക്തമാക്കുകയായിരുന്നു .അറിയാതെ സംഭവിച്ചു പോയതാണെന്നും തെറ്റുപറ്റി പോയെന്നും അസ്ലം മുഹമ്മദും പറഞ്ഞു. ഇതോടെ ഒരാഴ്ച്ച നീണ്ട നാടകീയ സംഭവങ്ങൾക്ക് അവസാനമായി .