
newsdesk
ചാത്തമംഗലം : അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തിയ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഗ്രാമ പഞ്ചായത്ത് വാഡ് വിഭജനം ഡിലിമിറ്റേഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധവും സ്വജനപക്ഷപാതപരവും രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ച് കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടരിയും പഞ്ചായത്ത് യു.ഡി.എഫ് കൺവീനറുമായ അഹമ്മദ് കുട്ടി അരയങ്കോട് അഡ്വ: വി.കെ. റഫീഖ് മുഖേന ഹൈക്കോടതിയിൽ നൽകിയ റിട്ട് ഫയലിൽ സ്വീകരിച്ച് കോടതി. പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധമായ നടപടികൾ മറെറാരു ഉത്തരവ് വരെയാണ് സ്റ്റേ ചെയ്തത്.
കോടതി നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമെ തുടർപ്രവർത്തനം നടത്താൻ പാടുള്ളു എന്ന് ഉത്തരവിൽ പറയുന്നു
കമ്മീഷൻ്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പരത്തിയും പ്രകൃതിദത്തമായ അതിരുകളില്ലാതെയുമാണ് പല വാർഡുകളുടെയും രൂപീകരണമെന്നും നിലവിൽ രൂപീകൃതമായ വാർഡുകളും വാർ ഡിലെ വീടുകളുടെ എണ്ണവും ഡീലിമിറ്റേഷൻ്റെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും ഇതിൽ വലിയ അന്തരമുണ്ടെന്നും ഭൂപടത്തിൽ ശരിയായ രൂപത്തിലല്ല വാർഡുകളുടെ സ്ഥാനങ്ങൾ രേഖപ്പെടുത്തിയതെന്നും ഹരജിക്കാരൻ വാദിച്ചു .മാത്രമല്ല പല വാർ ഡുകളും കിലോമീറ്ററോളം ദൂരമുണ്ട്. വൈകൃതമായ വാർഡ് രൂപീകരണം ജനങ്ങൾക്ക് ഏറെ പ്രയാസകരവും ഗ്രാമസഭ പങ്കാളിത്തവും വികസന പ്രവത്തനങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുമെന്നും ഹരജിക്കാരൻ വാദിച്ചു.