
newsdesk
ന്യൂഡൽഹി: വാട്സാപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ എഐ ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനി പ്രായപൂർത്തിയാകണം. ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിവുള്ള എഐ കാരക്ടറുകൾ നിർമിക്കാനാവുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചർ കുട്ടികൾക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.
എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങൾ കുട്ടികളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണു തീരുമാനം. എഐ കാരക്ടറുകൾ താൽക്കാലികമായി കുട്ടികൾക്കു ലഭ്യമാകില്ലെന്നും കൂടുതൽ മാറ്റങ്ങൾ വരുത്തി വരുംദിവസങ്ങളിൽ ഇതു പുനരവതരിപ്പിക്കുമെന്നും മെറ്റ അറിയിച്ചു.
അതേസമയം, മെറ്റയുടെ ഐഎ അസിസ്റ്റന്റ് തുടർന്നും ലഭ്യമാകും. കാരക്ടർ. എഐ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ എഐ കഥാപാത്രങ്ങൾ പ്രായപൂർത്തിയാകാത്തവർ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.