
newsdesk
മുക്കം : മുക്കത്ത് വെച്ച് നടന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ ഫാൽക്കൺ കരാട്ടെ അക്കാദമിയിൽ നിന്നും പങ്കെടുത്ത് ഒന്ന്,രണ്ട് ,മൂന്നു സ്ഥാനങ്ങൾ നേടിയ കരാട്ടെ വിദ്യാർത്ഥികൾക്ക് മെഡലും സെർട്ടിഫിക്കറ്റും വിതരണം ചെയ്തു .കൊടിയത്തൂർ പഞ്ചായത് വാർഡ് മെമ്പർ ഹരീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .
കരാട്ടെ പരിശീലകൻ ശിവദാസൻ അധ്യക്ഷൻ ആയി . മാധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കം ,പൊതുപ്രവർത്തകനും വാർഡ് മെമ്പറുമായ ഹരീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു .കരാട്ടെ പരിശീലകരായ
ശിഹാബുദ്ദീൻ ശ്രീകൃഷ്ണൻ പി ,അബൂബക്കർ പി കെ ,ശരീഫ് മാസ്റ്റർ ഇ ,എന്നിവർ സംസാരിച്ചു .തുടർന്നു മത്സരത്തിൽ വിജയിച്ചവരുടെ കരാട്ടെ പ്രകടനവും നടന്നു