ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Web Desk

കൊല്ലം കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നീലേശ്വരത്ത് പൂജപ്പുര വീട്ടില്‍ അനിത, മക്കളായ ആദിത്യരാജ് (24) അമൃത (23) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മരണകാരണം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍.

error: Content is protected !!