
NEWSDESK
മുക്കം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, +2, LSS, USS, NMMS വിജയികളെ അനുമോദിക്കലും കേരള സംഗീത അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് മുക്കം സലീം മാസ്റ്ററുടെ ആദരിക്കൽ ചടങ്ങും സ്ഥാപക നേതാക്കന്മാരായ കെ. എം. കുഞ്ഞവറാക്കയുടെയും കെ. ശ്രീധരേട്ടന്റെയും അനുസ്മരണവുംമുക്കം വ്യാപാരി മന്ദിരത്തിൽ വച്ച് നടന്നു
പരിപാടി മുക്കം യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽചെയർമാൻ ശ്രീ. P.T ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർ പേഴ്സൺഅഡ്വക്കറ്റ് ചാന്ദിനി,സമിതി ഏരിയാ പ്രസിഡണ്ട് K. Tനളേശൻ,കെ.പി.മുഹമ്മദ്, Ak സിദ്ധീഖ്, ഷിബു കല്ലൂർ, സ്മിത KT, ഉണ്ണി നാരായണൻ, കെ.പി കോയ, വിജയൻ PT, ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് സ്വാഗതവും യൂണിറ്റ് ട്രഷറർ സജീഷ് വായലത്ത് നന്ദിയും പറഞ്ഞു.