ജൂൺ 5നു പരിസ്ഥിതി ദിനത്തിൽ നടാനുള്ള വിവിധ തൈകൾ 10വർഷമായി സൗജന്യമായി വിവിധ സംഘടനകൾക്കും സ്‌കൂളുകളിലേക്കും സൗജന്യമായി നൽക്കുകയാണ് കാരശ്ശേരിയിലെ ഈ കർഷകൻ

മുക്കം : ജൂൺ 5നു പരിസ്ഥിതി ദിനത്തിൽ നടാനുള്ള വിവിധ തൈകൾ 10വർഷമായി സൗജന്യമായി വിവിധ സംഘടനകൾക്കും സ്‌കൂളുകളിലേക്കും സൗജന്യമായി നൽകി കാരശ്ശേരി സ്വദേശി പൊയിൽ അബ്ദുറഹ്മാൻ എന്ന കർഷകൻ .തൈകൾ വാങ്ങാൻ വരുന്നവർക്ക് സൗജന്യമായി ബഡിങ് കൃഷി രീതിയും പഠിപ്പിച്ചാണ് അവരെ മടക്കുക
നേരത്തെ ഒരുമാവിൽ 80 ലധികം വെറൈറ്റി മാങ്ങകൾ കൃഷിചെയ്തു പത്ര ദൃശ്യമാധ്യമങ്ങളിൽ കൂടി വൈറലായ കർഷകൻ കൂടിയാണ് പൊയിലിൽ അബ്ദുറഹ്മാൻ.

സ്കൂളുകൾ ,പള്ളികൾ വിവിധ സംഘടനകൾ തുടങ്ങി ആർക്കും അബ്ദു തൈകൾ സൗജന്യമായി നൽകും പക്ഷെ ഒറ്റ കണ്ടീഷൻ മാത്രം തൈകൾ കൊണ്ടുപോകുന്നവർ അത് കൃത്യമായി പരിപാലിക്കണം .ഓരോ വർഷവും തൈകൾ കൊണ്ടുപോകുന്നവരുടെ പേരും സ്ഥലവും ഫോൺ നമ്പറുമെല്ലാം അബ്ദു വാങ്ങി വെക്കും കൊണ്ടുപോയ തൈകൾ എല്ലാം പരിപാലിക്കുന്നുണ്ടോ എന്ന കാര്യം ഇടക്ക് പരിശോധിക്കുകയും ചെയ്യും. എല്ലാവർഷവും ജൂൺ 4നു തൈകൾ വിതരണം ചെയ്യുന്ന അബ്ദുറഹ്മാൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിവിധ തണൽ മരങ്ങളും ഫലവൃക്ഷ തൈകളുമായ ചാമ്പ ,റംബൂട്ടാൻ ,മാവ് ,തുടങ്ങിയ തൈകൾ ആണ് വിതരണം ചെയ്യുന്നത് .

വിവിധ കൃഷികളെ കുറിച്ചുള്ള വിദഗ്ധരുടെ ക്‌ളാസുകളും ബഡിങ് പരിശീലനവും തൈ വിതരണവും എല്ലാം ഇത്തവണയും വിപുലമായി നടത്തി .മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി നിരവധി പേർ ക്ലാസിൽ പങ്കെടുത്തു .മുതിർന്ന കർഷകരെയും ടുറിസം വകുപ്പിന്റെ കയാക്കിങ് മാധ്യമ പുരസ്കാരത്തിൽ മികച്ച കാമറാമാൻ പുരസ്‌കാരം ലഭിച്ച റഫീഖ് തോട്ടുമുക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു .എം വി ആർ കാൻസർ സെന്ററിലെഡോക്ടർ നാരായണൻ കുട്ടി വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു .മാവ് കൃഷിയിൽ വിദഗ്ധനായ എം എസ് കോട്ടയിൽ മാവിൻ കൃഷിയെ കുറിച്ചുള്ള ക്‌ളാസ് എടുത്തു .ബഡിങ് കൃഷിരീതിയെ കുറിച്ച് പൊയിലിൽ അബ്ദു ക്‌ളാസ് എടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!