
newsdesk
മുക്കം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നുണ പറയലിനെ തുറന്നുകാട്ടിക്കൊണ്ട് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ബസ് സ്റ്റാൻഡിൽ നുണ പറയൽ മത്സരം സംഘടിപ്പിച്ചു,നിരവധി മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് എ.പി സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് രനിൽ രാജ് അധ്യക്ഷത വഹിച്ചു. ശരത്ത് CS, വിജിഷ സന്തോഷ്, അഖിൽ പി.പി, പുഷ്ക്കിൻ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം വേദിയിൽ വെച്ച് തന്നെ ദിപു പ്രേംനാഥ് നിർവഹിച്ചു